സംരക്ഷണനിയമം ലംഘിച്ച് വീട്ടില്‍ വളര്‍ത്തിയിരുന്ന വന്യമൃഗങ്ങളെ വനംവകുപ്പ് സംഘം പിടികൂടി. ഉടമയ്‌ക്കെതിരെ കേസെടുത്തു. തൊടുപുഴ കഥളിക്കാട് മൈലാടൂര്‍ വീട്ടില്‍ ഡോ.കുര്യന്റെ വീട്ടില്‍നിന്നാണ് രണ്ട് ഉടുമ്പിനെയും, പെരുമ്പാമ്പ്, ആമ എന്നീ ജന്തുക്കളെയാണ് തൊടുപുഴ വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍ കെ.എന്‍. ബാബു, ഡെപ്യൂട്ടി ഫ്‌ളൈന്‍ സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ വി.എസ് അബ്ദുള്‍ നാസര്‍ എന്നിവരുട നേതൃത്വത്തില്‍ പിടികൂടിയത്. കുര്യനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് ജന്തുക്കളെ കണ്ടെത്തിയത്. 12 ഏക്കറോളം വരുന്ന സ്ഥലത്ത് വിവിധ ഫാമുകളും നാലിലധികം കുളങ്ങളുമുണ്ട്. വലിയ വീടിന്റെ പിന്നിലായി പ്രത്യേകം നിര്‍മ്മിച്ചകൂടുകളിലാണ് ജന്തുക്കളെ വളര്‍ത്തിയിരുന്നത്. എല്ലാ വശങ്ങളില്‍ നിന്നുംഗ്രില്ല് ഉപയോഗിച്ച് പൂട്ടും നിര്‍മ്മിച്ചിരുന്നു. കുതിര, ആട്, പശു, വിവിധതരം കോഴി, 5ലധികം നായ്‌ക്കളെയും ഇവിടെ വളര്‍ത്തുന്നുണ്ട്. വീട്ടുടമയുമായി തെറ്റിപ്പിരിഞ്ഞ ഇവിടുത്തെ ജോലിക്കാരനായ മണിയംപ്രായില്‍ തോമസ് സെബാസ്റ്റിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പരാതിക്കാരന്റെ പശു, കോഴി, ആട്, വണ്ടി എന്നിവ കുര്യന്‍ വീട്ടില്‍ പിടിച്ച് വച്ചിരിക്കുന്നതായാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
















