Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിനത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:17 pm IST
inSports

ധര്‍മ്മശാല: ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് കളികളാണ് പരമ്പരയിലുള്ളത്. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചക്ക് 1.30ന് ആരംഭിക്കും.ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണി തിരിച്ചെത്തുമ്പോള്‍ ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ മുകളില്‍. പരമ്പരയില്‍ 4-1നെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാനാവു. നിലവില്‍ 113 പോയന്റുള്ള കീവീസ് മൂന്നാമതും 110 പോയന്റുള്ള ഇന്ത്യ നാലാമതുമാണ്.

2010നുശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ഏകദിന പരമ്പര കളിക്കുന്നത്. അന്ന് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര 5-0ന് ജയിച്ചു.

എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ അവസാനം കളിച്ച അഞ്ച് ഏകദിന മത്സരങ്ങളില്‍ ഒന്നുപോലും ഇന്ത്യയ്‌ക്ക് ജയിക്കാനായിട്ടില്ലെന്ന ചരിത്രം ഇന്ത്യയെയും വേട്ടയാടുന്നുണ്ട്. അവസാനം കളിച്ച അഞ്ചില്‍ നാലു കളിയും ന്യൂസിലാന്‍ഡ് ജയിച്ചപ്പോള്‍ ഒരു മത്സരം ടൈ ആയി. 2014-ല്‍ ന്യൂസിലാന്‍ഡ് സന്ദര്‍ശിച്ച ടീം ഇന്ത്യക്കാണ് ഈ ഗതികേടുണ്ടായത്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിക്കും പരമ്പര നിര്‍ണായകമാണ്.

കോഹ്‌ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റില്‍ നേടിയ വിജയം ധോണിക്കുമേല്‍ ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ്ദമേറ്റും. കളിക്കാരനെന്ന നിലയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ധോണിക്ക് കഴിഞ്ഞില്ലെങ്കില്‍ വിമര്‍ശകര്‍ വിരമിക്കല്‍ ആവശ്യം ശക്തമാക്കും. 2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 92* റണ്‍സാണ് കളിക്കാരനെന്ന നിലയില്‍ ധോണിയുടെ അവസാനത്തെ ശ്രദ്ധേയമായ പ്രകടനം. അതിനുശേഷം കളിച്ച എട്ട് മത്സരങ്ങളില്‍ ഒന്നില്‍ പോലും അര്‍ദ്ധശതകം തികയ്‌ക്കാന്‍ പോലും മിസ്റ്റര്‍ ക്യാപ്റ്റന്‍ കൂളിന് കഴിഞ്ഞിട്ടില്ല. വിമര്‍ശകരുടെ നാവടക്കാനും ധോണിക്ക് മികച്ച പ്രകടനം നടത്തിയേ തീരൂ.

ടെസ്റ്റ് പരമ്പര ജയത്തില്‍ മുഖ്യപങ്ക് വഹിച്ച ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം നല്‍കിയതിനാല്‍ അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു നേതൃത്വം നല്‍കുക. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംമ്‌റ, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. എന്നാല്‍ ഉമേഷ് യാദവ് പുറത്തിരിക്കാനാണ് സാധ്യത. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, മനീഷ് പാണ്ഡെ, അജിന്‍ക്യ രഹാനെ, കേദാര്‍ ജാദവ് തുടങ്ങിയവര്‍ ബാറ്റിങ്ങിലെ വിശ്വസ്തര്‍. രോഹിത് ശര്‍മ്മക്കൊപ്പം അജിന്‍ക്യ രഹാനെയായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് നിരയും മികച്ച തയ്യാറെടുപ്പിലാണ്. ടെസ്റ്റിലെ തോല്‍വിക്ക് പകരം വീട്ടുക എന്നതാണ് അവരുടെ ലക്ഷ്യം. മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്‌ലര്‍, വാറ്റ്‌ലിങ്, ടോം ലാഥം, ലൂക്ക് റോഞ്ചി, ട്രെന്റ് ബൗള്‍ട്ട്, കോറി ആന്‍ഡേഴ്‌സണ്‍, ഇഷ് സോധി, ഹെന്റി നിക്കോള്‍സ്, ജീതന്‍ പട്ടേല്‍, ജിമ്മി നീഷം, ടിം സൗത്തി തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍.

എന്നാല്‍, കണക്കുകളില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. ഇതുവരെ 93 ഏകദിനങ്ങള്‍ കളിച്ചതില്‍ 46 മല്‍സരങ്ങള്‍ ഇന്ത്യ ജയിച്ചു. ന്യൂസീലാന്‍ഡ് 41ഉം. അഞ്ച് മല്‍സരങ്ങളില്‍ ഫലമുണ്ടായില്ല. ഒന്ന് ടൈ ആയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

India

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി
Varadyam

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

Thiruvananthapuram

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

India

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.