ലണ്ടന്‍: ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യന്‍ ബ്രിട്ടണിന്റെ ടൈസണ്‍ ഫ്യൂറിയുടെ ലോക കിരീടങ്ങള്‍ തിരിച്ചെടുത്തു. ലോക ബോക്‌സിങ് അസോസിയേഷന്‍ (ഡബ്ല്യുബിഎ), ലോക ബോക്‌സിങ് ഫെഡറേഷന്‍ (ഡബ്ല്യുബിഎഫ്), ഐബിഒ കിരീടങ്ങളാണ് ഫ്യൂറിക്ക് നഷ്ടമാകുക. ബ്രിട്ടീഷ് ബോക്‌സിങ് കണ്‍ട്രോള്‍ ബോര്‍ഡ് ബോക്‌സിങ് ലൈസന്‍സ് റദ്ദാക്കി മണിക്കൂറുകള്‍ക്കകം നടപടി.
കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കരിയര്‍ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ മാസം 30നാണ് പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നത്. ലോക കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞ മാസം 24ന് ഉക്രെയിന്റെ വ്‌ളാദിമീര്‍ ക്ലിറ്റ്‌സ്‌കോയുമായി മത്സരം നിശ്ചയിച്ചിരുന്നു. മാനിസകാരോഗ്യം ശരിയെല്ലെന്നു ചൂണ്ടിക്കാട്ടി ഫ്യൂറി പിന്മാറി.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ക്ലിറ്റ്‌സ്‌കോയെ കീഴടക്കി ഫ്യൂറി ലോക കിരീടം സ്വന്തമാക്കിയത്. ഒമ്പതര വര്‍ഷം നീണ്ട ആധിപത്യമാണ് ബ്രിട്ടീഷ് ബോക്‌സര്‍ അവസാനിപ്പിച്ചത്. കരാര്‍ പ്രകാരം ഇരുവരും വീണ്ടും മത്സരിക്കേണ്ടതുണ്ടായിരുന്നു. അതിനാണ് സപ്തംബറില്‍ മത്സരം നിശ്ചയിച്ചത്.
















