ശ്രീനഗര്‍: പാക്കിസ്ഥാന് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ജമ്മു കശ്മീരിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിവൈഎസ്പി തന്‍വീര്‍ അഹമ്മദിനെയാണ് ഡിജിപി കെ. രാജേന്ദ്ര കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കണ്‍ട്രോള്‍ റൂമില്‍ നിന്നും തന്‍വീര്‍ പാക്ക് ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാത്തലാണ് സസ്‌പെന്‍ഡ് ചെയ്തത്.
തന്‍വീര്‍ പറയുന്നത് ഇങ്ങനെ: ഒരു മാസം മുന്‍പ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ കോള്‍ വന്നു. സേനാ കമാന്‍ഡര്‍ എന്നു പരിചയപ്പെടുത്തിയ വ്യക്തി തന്‍വീറിനോടു കശ്മീര്‍ താഴ്‌വരയിലെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന പോലീസുകാരെയും അര്‍ധ സൈനിക വിഭാഗത്തെയും കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി. ഈ വിവരങ്ങള്‍ കൈമാറാന്‍ എസ്പിയുടെ അനുവാദം വേണമെന്ന് തന്‍വീര്‍ പറഞ്ഞു.
എന്നാല്‍ സേനയെക്കുറിച്ചുള്ള വിവരങ്ങള്‍ തന്‍വീര്‍ വാട്‌സ്ആപ്പ് മുഖേന പാക്ക് ഏജന്‍സികള്‍ക്ക് കൈമാറിയതായിട്ടാണ് കണ്ടെത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം കണ്ടെത്തുകയും ചെയ്തിരുന്നു.
ഇക്കാര്യം ഡിജിപിയെ അറിയിക്കുകയായിരുന്നു. കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറെ വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ നിന്നും ഇത്തരം ഫോണ്‍ കോള്‍ വരാറുണ്ട്. അവ അവഗണിക്കുകയാണ് പതിവ്.
















