നവീകരിച്ച ഷെറാട്ടണ്‍ ഒമാന്‍ ഹോട്ടലിന്റെ ഉദ്ഘാടനം ഹിസ് ഹൈനസ് സയ്യിദ് ഹൈതാം ബിന്‍ താരിഖ് അല്‍ സെയ്ദ് (പൈതൃക, സാംസ്‌കാരിക മന്ത്രി, ഒമാന്‍) നിര്‍വഹിക്കുന്നു. അല്‍ ഹാഷര്‍ ഗ്രൂപ് ചെയര്‍മാന്‍ ഷെയ്ഖ് അല്‍ മുഹമ്മദ് അല്‍ ഹാഷര്‍, ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസഫലി. എം. എ, ട്വെന്റി14 ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദ്, മാരിയറ്റ് ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക പ്രസിഡന്റും എംഡിയുമായ അലെക്‌സ് കിരിയാകിദിസ്, മാരിയറ്റ് ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഗ്വിദോ ഡി വില്‍ഡെ എന്നിവര്‍ സമീപം.
മസ്‌കറ്റ്: നവീകരണത്തിനു ശേഷം ഷെറാട്ടണ്‍ ഒമാന്‍ തുറന്നു. അല്‍ ഹാഷര്‍ ഗ്രൂപ്പിനു കീഴിലുള്ള അല്‍ ഹാഷര്‍ ഹോട്ടല്‍സ് എല്‍എല്‍സി, ട്വെന്റി 14 ഹോള്‍ഡിംഗ്‌സുമായി സഹകരിച്ചു നടത്തുന്നതാണ് ഈ ഹോട്ടല്‍.
മൂന്നു ദശകങ്ങളിലേറെയായി മസ്‌കറ്റിലെ അടയാളമായി 230 മുറികളുള്ള ഈ ഹോട്ടലുണ്ട്. ”രാജ്യത്തെ ടൂറിസത്തിനു വലിയ സംഭാവന നല്‍കാന്‍ ഷെറാട്ടണ്‍ ഒമാനിന് കഴിയും,” വീണ്ടും തുറക്കുന്ന വിവരം അറിയിച്ച് ഷെയ്ഖ് അല്‍ മുഹമ്മദ് അല്‍ ഹാഷര്‍ പറഞ്ഞു.
” മസ്‌കറ്റിലെ ഷെറാട്ടണ്‍ ഹോട്ടലിന്റെ പുനരാരംഭം ടൂറിസം മേഖലയ്‌ക്കു കൂടുതല്‍ ഉണര്‍വേകുമെന്ന് ഉറപ്പുണ്ട്,” ലുലു ഗ്രൂപ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാന്‍ എം. എ. യുസഫലി പറഞ്ഞു,
” നവീകരിച്ച ഹോട്ടല്‍ ലോകോത്തര ആതിഥ്യാനുഭവം നല്‍കുമെന്ന് വിശ്വസിക്കുന്നു,”വെന്ന് ട്വെന്റി14 ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു.
















