ഇസ്ലാമാബാദ്: പോളിയോ നിര്‍മാര്‍ജന ജീവനക്കാരെയും പ്രദേശികരെയും സുരക്ഷാ ഭടന്മാരെയും കൊലപ്പെടുത്തിയ കേസില്‍ പത്തു ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച സൈനിക കോടതി വിധി പാക്കിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ശരിവെച്ചു. നിരോധിത ഭീകര സംഘടനയായ തെഹ്‌റീക് താലിബാന്‍ ഭീകരരുടെ വധശിക്ഷയാണ് ശരിവച്ചത്.
നിരപരാധികളായ സിവിലിയന്‍മാരെയും പോളിയോ നിര്‍മാര്‍ജന ജീവനക്കാരെയും സുരക്ഷാ ഭടന്മാരെയും കൊലപ്പെടുത്തിയ കേസിലാണ് സൈനിക കോടതി ഭീകരര്‍ക്ക് വധശിക്ഷ നല്‍കിയത്. സംഭവം അത്യന്തം ഹീനകരമാണെന്ന് സൈനികകോടതി വിലയിരുത്തിയിരുന്നു.സംഭവദിവസം ഭീകരരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളുംപിടിച്ചെടുത്തിരുന്നു.
പെഷവാര്‍ സൈനിക സ്‌കൂളില്‍ 2014ല്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് സൈനിക കോടതി സ്ഥാപിക്കാന്‍ പാക്ക് സുപ്രീംകോടതി അനുമതി നല്കിയത്.സൈനിക കോടതിയിലെ വിചാരണ രഹസ്യമായാണ് നടക്കുക.
















