റാഞ്ചി: ഗോമാംസം സംബന്ധിച്ച് വിവാദ കമന്റ് വാട്സ് ആപ്പില്‍ ഷെയര്‍ ചെയ്തതിന് അറസ്റ്റിലായ യുവാവ് മരിച്ചു.ഝാര്‍ഖണ്ഡിലെ ജമാത്ര ജില്ലയില്‍ നിന്നുളള മിന്‍ഹാജ് അന്‍സാരി(22) ആണ് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മരിച്ചത്.
അന്‍സാരി പോലീസ് കസ്റ്റഡിയില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാലിയാള്‍ക്ക് കടുത്ത മസ്തിഷ്ക്ക വീക്കമുണ്ടെന്നാണ് പോലീസ് വൈദ്യപരിശോധന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി പറയുന്നത്. അന്‍സാരിയുടെ മരണവുമായി ബന്ധപ്പെട്ട് നാരായണപുര പോലീസ് സ്റ്റേഷന്റെ ചാര്‍ജുളള സബ് ഇന്‍സ്പെക്ടര്‍ ഹരീഷ് പതക്കിനെ സസ്പെന്റ് ചെയ്തു.
ഗോമാംസവുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് മെസേജിന്റെ പേരില്‍ കുറേ പേരെ തടവിലാക്കിയിട്ടുണ്ട്. ചിലരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അന്‍സാരിയെ ഒക്ടോബര്‍ മൂന്നിന് അറസ്റ്റ് ചെയ്ത് തടവിലാക്കിയിരിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളെ ധന്‍ബാദിലേക്ക് മാറ്റിയതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചത്. ശരീരത്തിലുളള ചില മുറിവുകള്‍ക്ക് ചികിത്സ തേടിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം മരിച്ചു.
ദസറ, മുഹറം ആഘോഷ വേളയില്‍ ഗോമാംസവുമായി ബന്ധപ്പെട്ട് വന്ന വാട്സ് ആപ്പ് സന്ദേശം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലുളളതായിരുന്നുവെന്നാണ് വിലയിരുത്തല്‍. സന്ദേശം വൈറലായതോടെ ഗ്രാമത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
അന്‍സാരിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
















