ഭോപ്പാല്‍: ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശില്‍ നിന്നുള്ള ശൈലേഷ് ചൗബെയാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയക്ക് ഇങ്ങനെ വീഡിയോ സന്ദേശം അയച്ചത്.
പാര്‍ട്ടി പ്രവര്‍ത്തനം രാഹുലിന് പറ്റിയ പണിയല്ല. അതുകൊണ്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് ഉടനെ പുറത്താക്കി മറ്റെന്തെങ്കിലും പണിയേല്പ്പിക്കണം, വീഡിയോ സന്ദേശത്തില്‍ പറയുന്നു.
പാക്കധിനിവേശ കശ്മീരില്‍ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ രാഹുല്‍ നടത്തിയ ദല്ലാള്‍ പ്രയോഗത്തെയും ശൈലേഷ് വിമര്‍ശിക്കുന്നു.
രാഹുലിനെ വിമര്‍ശിച്ച ശൈലേഷിനെതിരെ മദ്ധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ആറു വര്‍ഷത്തേക്ക് പുറത്താക്കണമെന്നാണ് ആവശ്യം.
















