ചങ്ങനാശേരി: നഗരത്തെ ക്വട്ടേഷന്‍, ബ്ലേഡ്, മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രമാക്കി മാറ്റാനുള്ള സാമൂഹിക ദ്രോഹികളുടെ ശ്രമത്തെ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച നിയോജക മണ്ഡ ലം കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നഗരത്തിലുണ്ടായ കൊലപാതകം സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ്.
ഈ കൊലപാതകത്തില്‍ ഒരു ജനപ്രതിനിധിയ്‌ക്കുള്ള പങ്ക് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. നാട്ടിലെ നിയമസംവിധാനമായും, നാടിന്റെ വികസനത്തിനായും പ്രവര്‍ത്തിക്കേണ്ടവര്‍ ഇന്ന് അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് കിട്ടിയ അധികാരം ജനസേവനത്തിനും സമൂഹത്തിന്റെ ഉയര്‍ച്ചയ്‌ക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതിന് ശ്രമിക്കാതെ സമൂഹത്തില്‍ നാശം വിതയ്‌ക്കുന്ന മാഫിയകളെ സഹായിക്കാനുള്ളതാകരുത്. സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ചുമതല പോലീസിനു മാത്രമല്ല അതിന് വലിയ പങ്ക് വഹിക്കാന്‍ രാഷ്‌ട്രീയക്കാര്‍ക്കും സാംസ്‌കാരിക നായക•ാര്‍ക്കും പൊതുജനത്തിനും കഴിയും. എല്ലാവരുടെയും കൂട്ടായ്‌മയിലൂടെ ഒരു കര്‍മ്മസേന രൂപീകരിച്ച് മുന്നോട്ട് നീങ്ങിയാല്‍ ഒരു പരിധിവരെ ഇതു കുറയ്‌ക്കുവാന്‍ സാധിക്കും.
യുവജനപ്രസ്ഥാനങ്ങള്‍ക്ക് ഈ പ്രക്രിയയില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. യുവജന പ്രസ്ഥാനം എന്ന നിലയില്‍ ഭാരതീയ ജനതാ യുവമോര്‍ച്ച മുന്നോട്ട് വരാന്‍ തയ്യാറാണ്. രാഷ്‌ട്രീയക്കാര്‍ ഈ സാമൂഹിക ആപത്തിന് കൂട്ടു നില്‍ക്കുകയോ അവരെ സംരക്ഷിക്കാന്‍ മുന്നോട്ട് വരുകയോ ചെയ്യരുത്. ഇത് അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണ്. ഭാരതീയ ജനതാ യുവമോര്‍ച്ച മണ്ഡലം കമ്മറ്റി ഈ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും മരണമടഞ്ഞ മനു മാത്യു വിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ്, സംസ്ഥാന സമിതിയംഗം വി.വി. വിനയകുമാര്‍, ജില്ലാ സെക്രട്ടറി ശരത്കുമാര്‍. എസ്, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത്.ഡി, ആര്യ ഷാജി, മായാദേവി തുടങ്ങിയവര്‍ സംസാരിച്ചു.
















