ന്യൂദല്‍ഹി: വിമാനത്തില്‍ യാത്രക്കാരന്റെ ‘അശ്ലീല പരാക്രമം.’ എയര്‍ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്ന് ഇറക്കി വിട്ടു. ഭുവനേശ്വര്‍-ദല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം.
യാത്ര തുടങ്ങുമ്പോള്‍ സീറ്റുബെല്റ്റിടാന് അറിയില്ലെന്ന് ഹോസ്റ്റസിനോട് സഹായം ചോദിച്ചു. അതിനു പിന്നാലെ വിമാനത്തിലെ ശൗചാലയത്തില്‍ പോയ അയാള്‍ അതിനുള്ളില്‍നിന്ന് സഹായത്തിന് സന്ദേശം അയച്ചു. സഹായിക്കാന്‍ എത്തിയ ജീവനക്കാരിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു.
മാന്യമായി പെരുമാറാന്‍ ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാഞ്ഞ് പൈലറ്റിന് പരാതി നല്കി. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരനെ ദല്‍ഹി പോലീസിനു കൈമാറി.
















