ചെന്നൈ: ജയലളിതയോട് ചെറുപ്പത്തില്‍ തനിക്കിഷ്ടമായിരുന്നെന്നും ഇപ്പോഴുമുണ്ടെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക് പോസ്റ്റില്‍. അവര്‍ സിംഹിയാണ്, എതിരാളികള്‍ വാനരന്മാരും.
ചെറുപ്പത്തില്‍ സുന്ദരിയായിരുന്ന ജയലളിതയുടെ ചിത്രംകണ്ട് എനിക്കവരോട് പ്രേമംതോന്നി. ജയലളിത ഒരിക്കലും അതറിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ അത് തിരിച്ചുകിട്ടാത്ത സ്‌നേഹമായിരുന്നു. ഇപ്പോഴും സുന്ദരിയാണ്, എനിക്കവരോട് ഇപ്പോഴും ഇഷ്ടവുമാണ്. അവര്‍ എത്രയുംപെട്ടെന്ന് സുഖംപ്രാപിക്കട്ടെ. ജയലളിതയുടെ നാശം സ്വപ്നംകാണുന്നവര്‍ നിരാശരാവും, ജസ്റ്റിസ് കട്ജു എഴുതുന്നു.
രണ്ടുതവണയേ അവരെ നേരിട്ടുകണ്ടിട്ടുള്ളു. ആദ്യം കണ്ടത് 2004 നവംബറിലായിരുന്നു, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍. സുന്ദരമായ ഇംഗ്ലീഷില്‍ അവര്‍ എന്നോടും ഭാര്യയോടും സംസാരിച്ചു.
















