ന്യൂദല്‍ഹി: മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ മുസ്ലിം പുരോഹിതര്‍. സര്‍ക്കാര്‍ നിലപാട് മുസ്ലിം വിരുദ്ധമാണെന്ന് ബറേലി, ദേവ്ബന്ദ് വിഭാഗത്തിലെ മത പണ്ഡിതര്‍ ആരോപിച്ചു.
സ്ത്രീകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ പറഞ്ഞ വാദങ്ങള്‍ തെറ്റാണ്. മുത്തലാഖ് നിരോധിച്ച മുസ്ലിം രാജ്യങ്ങള്‍ ഇസ്ലാമിക നിയമമല്ല പിന്തുടരുന്നത്. ഇസ്ലാമിക നിയമങ്ങള്‍ പൂര്‍ണമായും പിന്തുടരുന്ന ഒരു രാജ്യം പോലുമില്ല. മുത്തലാഖ് നിരോധിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ സന്ദര്‍ശിച്ച് നിവേദനം നല്‍കുമെന്ന് ഓള് ഇന്ത്യ ജമാ അത്ത് റാസ ഇ മുസ്തഫ ജനറല്‍ സെക്രട്ടറി മൗലാന ഷഹാബുദ്ദീന് റാസ്വി പറഞ്ഞു.
മുത്തലാഖ് ഇസ്ലാമില്‍ അനുവദനീയമാണെന്ന് മൗലാന അസ്ജദ് റാസ ഖദ്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ വാദം വിശദീകരിച്ച് മുസ്ലിം പേഴ്സണല്‍ ബോര്‍ഡിന്റെ സഹായത്തോടെ കോടതിയില്‍ സത്യവാങ്മൂലം നല്‍കും. മുസ്ലിം വിരുദ്ധര്‍ രംഗത്തിറക്കിയ ഏതാനും ചില സ്ത്രീകളാണ് മുത്തലാഖ് നിരോധിക്കാനാവശ്യപ്പെടുന്നതെന്ന് മുഫ്തി മുഹമ്മദ് സലിം നൂരി ആരോപിച്ചു. ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് ജാമിയത് ഉലമ ഇ ഹിന്ദ് ജനറല്‍ സെക്രട്ടറി മുഫ്തി അബു സഫര്‍ പറഞ്ഞു.
















