അഹമ്മദാബാദ്: പാലിന്റെയോ തേനിന്റെയോ പേരില്‍ അറിയപ്പെടുന്ന ഗ്രാമമല്ല രൂപല്‍. എന്നാല്‍ ഈ നവരാത്രി നാളില്‍ രൂപല്‍ നെയ് കൊണ്ടു നിറയുകയായിരുന്നു. പന്ത്രണ്ടു ലക്ഷം ഭക്തര്‍ ഗ്രാമദേവതയായ വരദായിനീ മാതയ്ക്ക് നിവേദിച്ചത് 4.5 ലക്ഷം ലിറ്റര്‍ നെയ്യ്. വില കണക്കാക്കിയാല്‍ 15 കോടി രൂപ.
ഉപകാരസ്മരണയായ് ഭക്തര്‍ നല്കിയതായിരുന്നു ഇതത്രയും. സാമി വൃക്ഷത്തില്‍ നിന്നുണ്ടാക്കിയ പിരമിഡ് ആകൃതിയിലുള്ള മരത്തിന്റെ പാത്രങ്ങളില്‍ ഇറക്കിവെച്ച അഞ്ച് മണ്പാത്രങ്ങളിലാണ് ഭക്തര്‍ നെയ്യൊഴിച്ചത്. ‘പല്ലി’ (പല്ലക്കിനോട് സാമ്യമുള്ളത്) എന്നാണിതിന് വിളിപ്പേര്.
രൂപലിലെ 27 നിരത്തുകളിലൂടെയാണ് പല്ലി ദര്ശന് ഘോഷയാത്ര നടന്നത്. ഈ മാസം 16 ന് പൗര്ണ്ണമിയോളം ഈ ഘോഷയാത്ര നീളും.
















