മുംബൈ: താനെ കോള്‍ സെന്റര്‍ തട്ടിപ്പിനു പിന്നില്‍ ഷഹ്ഗര്‍ (23) എന്ന് പൊലീസ്. ഷാഹി എന്നു വിളിപ്പേരുള്ള ഷഹ്ഗറിനെയും വലംകൈ തപാഷിനെയും കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിച്ചു. ഇരുവരും രാജ്യം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
മുംബൈ കോള്‍സെന്റര്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍െവസ്റ്റിഗേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്‌ട്രയിലിരുന്ന് അമേരിക്കയില്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തിയും വഴിയും അറിയാനാണിത്.
6,400 യുഎസ് പൗരന്മാരില്‍ നിന്ന് ഒറ്റ വര്‍ഷത്തിനിടെ 500 കോടി രൂപയോളം തട്ടിയെന്നാണു പ്രാഥമിക വിവരം. മീരാ റോഡിലെ ഹരിഓം ഐടിപാര്‍ക്ക്, യൂണിവേഴ്‌സല്‍ ഔട്ട്‌സോഴ്‌സിങ് സര്‍വീസസ്, ഓസ്വാള്‍ ഹൗസ് എന്നീ കോള്‍ സെന്ററുകളില്‍ നിന്ന് 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ചോദിച്ചറിയുകയാണ്.
















