മുംബൈ: പ്രമുഖ വ്യവസായി ആദി ഗോദ്‌റേജിന്റെ ഭാര്യയും സമൂഹ്യപ്രവര്‍ത്തകയുമായ പര്‍മേശ്വര്‍ ഗോദ്‌റേജ് (70) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരിക്കെ മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
എയ്ഡ്‌സിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്നു. എയ്ഡ്‌സ് രോഗം തടയുന്നതിനുള്ള ക്‌ളിന്റണ്‍ ഗ്‌ളോബല്‍ ഇനിഷ്യേറ്റീവിന്റെ 2004 ലെ ഹീറോസ് പ്രോജക്ട് എന്ന പദ്ധതിയുമായി ബന്ധപ്പെട്ടും പര്‍മേശ്വര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
















