ശ്രീനഗർ: കശ്മീരിലെ പാംപോറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പുലർച്ചെ 6.30ന് മേഖലയിലേക്ക് കടന്ന ഭീകരർ ശ്രീനഗറിന് സമീപം താവളമടിക്കുകയും സുരക്ഷാ സൈനികർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.
അതിർത്തിയിൽ നുഴഞ്ഞ് കയറിയ മൂന്ന് ഭീകരർ അടങ്ങിയ സംഘം സർക്കാർ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതായാണ് പോലീസ് റിപ്പോർട്ട്.
















