ന്യൂദൽഹി: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭാരതത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്.
ഭാരത സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടിയായി പാക് ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം ഭീകര സംഘടന ഭാരതത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് മുന്നറിയിപ്പ്. പാര്‍ലമെന്റിനു പുറമെ രാജ്യത്തെ മറ്റ് സുപ്രധാന സ്മാരകങ്ങള്‍, ജനത്തിരക്കേറിയ മാർക്കറ്റുകൾ ലക്ഷ്യം വയ്‌ക്കുമെന്നും ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നേരത്തെ 2001 ഡിസംബര്‍ 13ന് ലഷ്‌കറെ ത്വയ്ബ ഭാരതത്തിന്റെ പാര്‍ലമെന്റില്‍ നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ച് ഭീകരരുള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കേസില്‍ അഫ്‌സല്‍ ഗുരുവിനെ ഭാരതം തൂക്കിലേറ്റിയിരുന്നു.
















