ഹൈദരാബാദ്: വാറംഗലിലെ ഭദ്രകാളി ക്ഷേത്രത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ദേവിയ്ക്ക് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചു. 3.5 കോടി രൂപയാണ് ഇതിന്റെ വില. ദസറ ആഘോഷവേളയിലായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനം.
തെലങ്കാന സംസ്ഥാനം രൂപീകരിച്ചാല്‍ നന്ദി സൂചകമായി വിവിധ ക്ഷേത്രങ്ങളിലെ ദേവീദേവന്മാര്ക്ക് നടത്താനിരുന്ന വഴിപാടുകളുടെ ഭാഗമാണിത്. സ്വര്‍ണ്ണം കൊണ്ടുള്ള അലങ്കാരങ്ങളാണെല്ലാം. തിരുമല തിരുപ്പതി വെങ്കിടേശ്വരന് നെക്ലേസ്, വിജയവാഡയിലെ കനകദുര്ഗാദേവിക്ക് മൂക്കുത്തി, കുരിവി വീരഭദ്രസ്വാമിക്ക് മീശ എന്നിവയാണ് മറ്റു വഴിപാടുകള്‍.
തെലങ്കാനയിലെ ആദ്യത്തെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള മന്ത്രിസഭാ യോഗത്തിലാണ് കെ. സി. ആര്. ഇങ്ങനെയൊരു തീരുമാനം അറിയിച്ചത്. ഭദ്രകാളി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കിരീടത്തിന് 11 കിലോ 700 ഗ്രാമാണ് തൂക്കം. ജിആര്‍ടി ജ്വല്ലറിയാണ് നിര്‍മ്മിച്ചത്.
















