ഔറംഗബാദ്: ലൈംഗിക അടിമകളെ ലഭിക്കുമെന്ന് കരുതിയാണ് ഭാരതത്തില്‍ നിന്നുള്ള പലരും ഐഎസില്‍ ചേര്‍ന്നതെന്ന് സൂചന. പര്‍ബാനിയില്‍ നിന്നുള്ള യുവാക്കള്‍ ഇത് സ്വപ്നം കണ്ടാണ് പോയതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഔറംഗബാദില്‍ നിന്ന് 187 കിലോമീറ്റര്‍ അകലെ പര്‍ബാനിയില്‍ നിന്ന് 31വയസുള്ള നസീര്‍ (ഖാദിര്‍ അബുബക്കര്‍ യാഫി ചോഷ്) പിടിയിലായിരുന്നു. ലൈംഗിക അടിമകളെ ലഭിക്കുമെന്ന വാഗ്ദനത്തില്‍ മയങ്ങിയാണ് ഇയാള്‍ ഐഎസില്‍ ചേര്‍ന്നത്.
ഇയാള്‍ അടക്കം പിടിയിലായ മൂന്നു പേരും ഐഎസ് നേതാവിനോട് ചോദിച്ചത് ലൈംഗിക അടിമകളെപ്പറ്റിയായിരുന്നു. ആരാണ് യുവതികള്‍, അവരുടെ പ്രായം, എവിടുത്തുകാരാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇവര്‍ ആരാഞ്ഞിരുന്നതെന്ന് ഇവരുടെ ഇ- മെയിലുകളില്‍ നിന്ന് വെളിവായി. ലൈംഗിക അടിമകളെപ്പറ്റിയും അവരുടെ ചിത്രങ്ങളും ഇവര്‍ മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ പരതിയിരുന്നു.
നസീറിന്റെ ഭാര്യയാണ് ആദ്യം ഇയാളില്‍ വന്ന മാറ്റങ്ങള്‍ കണ്ടത്. ലാപ്പ്ടോപ്പുമായി മണിക്കൂറുകള്‍ ഇരിക്കുന്നതിനെ അവര്‍ എതിര്‍ത്തു. അയാള്‍ അത് ഗൗനിച്ചില്ല. തുടര്‍ന്ന് അവര്‍ ഇക്കാര്യം നസീറിന്റെ അച്ഛനെ അറിയിച്ചു.
















