ന്യൂദല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഭാരതം തിരിച്ചടിച്ചപ്പോള്‍ ഏറ്റവുമധികം നഷ്ടമുണ്ടായത് ലഷ്‌കര്‍ ഇ തൊയ്ബക്ക്. അവരുടെ 20 ഭീകരര്‍ എങ്കിലും കൊല്ലപ്പെട്ടുവെന്നാണ് സൂചന.
സൈന്യം പിടിച്ചെടുത്ത ഭീകരരുടെ സന്ദേശങ്ങളിലാണ് ഇക്കാര്യം.
വടക്കന്‍ കശ്മീരിലെ കുപ്‌വാരക്ക് നേരെ എതിരെ കിടക്കുന്ന ദദ്‌നിയാലിലായിരുന്നു ഇവരുടെ താവളം (ലോഞ്ച് പാഡ്) അവിടെയാണ് സൈന്യം ഏറെ നാശനഷ്ടമുണ്ടാക്കിയതും. അഞ്ച് സംഘങ്ങളെയാണ് സൈന്യം ഇവിടെ നിയോഗിച്ചിരുന്നത്.
ദദ്‌നിയാലിലെ കാലിയിലാണ് ഇവര്‍ തിരിച്ചടിച്ചത്. നിയന്ത്രണ രേഖയില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെയുള്ള നാലു ലോഞ്ച് പാഡുകളാണ് സൈന്യം തകര്‍ത്തത്. അപ്രതീക്ഷിത ആക്രമണത്തില്‍ ഭീകരര്‍ തകര്‍ന്നുപോയി. ഭീകരര്‍ ഭയന്ന് അടുത്തുള്ള പാക്ക് പോസ്റ്റിലേക്ക് ഓടുകയായിരുന്നു. ഈ സമയത്താണ് സൈന്യം അവരെ വധിച്ചത്. സൈന്യം മടങ്ങിയശേഷം എത്തിയ പാക്ക് സൈന്യം നേരം പുലരും മുന്‍പ് ഭീകരരുടെ മൃതദേഹങ്ങള്‍ നീക്കി.
നീലം താഴ്‌വരയില്‍ അവരെ കൂട്ടത്തോടെ കുഴിച്ചിട്ടു. ബലോണിയില്‍ ഒന്‍പതു ഭീകരരെയാണ് കൊന്നത്. ഇവിടെയാണ് രണ്ട് പാക്ക് സൈനികരും കൊല്ലപ്പെട്ടത്.
















