ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ചെന്നൈ അപ്പോളോ ആശുപത്രി പുറത്ത് വിട്ട മെഡിക്കല്‍ ബുളളറ്റിന്‍.
അണുബാധ തടയാന്‍ ആന്റിബയോട്ടിക്കുകളും ശ്വാസം നിലനിര്‍ത്താനുളള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചികിത്സയോട് അവര്‍ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. എങ്കിലും ദിവസങ്ങള്‍ വേണ്ടിവരും ആരോഗ്യനില തൃപ്തികരമാകാന്‍ എന്നാണ് സൂചന.
ജയലളിതയെ കാണാന്‍ നേതാക്കള്‍ എത്തുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ഇതുവരെ അവരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ഡോക്ടര്‍മാരുമായി സംസാരിച്ച് മടങ്ങുകയാണിവര്‍.
ഇന്നലെ രാവിലെ എംഡിഎംകെ നേതാവ് വൈക്കോ എത്തി. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും രവിശങ്കര്‍ പ്രസാദും ഇന്നലെ ഉച്ചയോടെ എത്തിയിരുന്നു. ആരെയും ജയലളിതയുടെ അടുത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. കടുത്ത അണുബാധയുളളതിനാലാണ്.
ഇതിനിടെ സംസ്ഥാനത്തെ ഭരണസ്തംഭനം ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന മന്ത്രിമാരായ ഒ. പനീര്‍ശെല്‍വവും ഇ. പളനിസ്വാമിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ തമിഴ്‌നാട്ടില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തിയിട്ടുണ്ട്.
















