Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദീനദയാല്‍ സമ്പൂര്‍ണ കൃതികള്‍ ഇന്നിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:36 pm IST
in India

ന്യൂദല്‍ഹി: കമ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി ഏകാത്മ മാനവദര്‍ശനം മുന്നോട്ടുവച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ സമ്പൂര്‍ണ കൃതികള്‍ 15 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നു. രാജസ്ഥാനില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗം മഹേഷ്ചന്ദ്രശര്‍മയാണ് കൃതികള്‍ സമാഹരിച്ച് എഡിറ്റ് ചെയ്തിട്ടുള്ളത്. ദീനദയാല്‍ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ ഇന്ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യും.

സമാഹാരത്തില്‍ പന്ത്രണ്ടാം വാല്യമായി ഏകാത്മമാനവദര്‍ശനം ഉള്‍പ്പെടുത്തിയിരിക്കുന്നു. പാക്കിസ്ഥാന്‍, ചൈന, ഭാരത സമ്പദ്‌വ്യവസ്ഥ, തൊഴില്‍, ശ്രീകൃഷ്ണന്‍, ബുദ്ധമതം, സാങ്കേതികവിദ്യ, ഭാരതീയ വനിതകള്‍, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ച് ഉപാധ്യായ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ളത് സമാഹാരത്തിലുണ്ട്.

ഏകാത്മമാനവദര്‍ശന്‍ പ്രതിഷ്ഠാന്‍ പ്രസിഡന്റുകൂടിയായ മഹേശ്ചന്ദ്രയുടെ 30 വര്‍ഷത്തെ ശ്രമഫലമാണ് സമ്പൂര്‍ണ കൃതികള്‍. ആര്‍എസ്എസ് മുന്‍ സര്‍സംഘചാലകും, ഉപാധ്യായ രാഷ്‌ട്രീയത്തിലേക്ക് നിയോഗിച്ചയാളുമായ ഗുരുജി ഗോള്‍വല്‍ക്കര്‍, ജനസംഘ സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ഡോ. സമ്പൂര്‍ണാനന്ദ്, ഗാന്ധിയന്‍ ധരംപാല്‍ തുടങ്ങിയ പ്രേരണാപുരുഷന്മാര്‍ക്കാണ് ഓരോ വാല്യവും സമര്‍പ്പിച്ചിരിക്കുന്നത്.

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റേതാണ് അവതാരിക. ഭാരതീയ തത്വചിന്തയുടെ സംഗ്രഹമാണ് ഉപാധ്യായയുടെ ഏകാത്മ മാനവദര്‍ശനമെന്ന് മോഹന്‍ ഭാഗവത് വിശദീകരിക്കുന്നു. മുതിര്‍ന്ന ആര്‍എസ്എസ് ചിന്തകനും പത്രപ്രവര്‍ത്തകനുമായ എം.ജി. വൈദ്യയുടെ സംഭാവനയും പുസ്തകത്തിലുണ്ട്.

കൂടുതല്‍ ജലത്തിനും ഭൂമിക്കുംവേണ്ടിയുള്ള പാക്കിസ്ഥാന്റെ ആവശ്യത്തിന് ഭാരതം കീഴടങ്ങുന്നത് യുദ്ധതന്ത്രപരമായ പിഴവായിരിക്കുമെന്നും, ഈ രാജ്യങ്ങള്‍ തമ്മിലുള്ള ഭാവിസംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകലയിരിക്കുമെന്നും 1961 ല്‍തന്നെ ഉപാധ്യായ പറഞ്ഞത് പുസ്തകത്തിലുണ്ട്. ”വിദേശക്കൂറുള്ളവരെയും പാര്‍ട്ടികളെയും അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, മുസ്ലിംലീഗ് പോലുള്ളവയെ അനുവദിക്കരുത്” എന്ന് പ്രവചനസ്വരത്തില്‍ ഉപാധ്യായ പറയുന്നത് പുസ്തകത്തില്‍ വായിക്കാം.

ഇന്നത്തെ പ്രകാശനചടങ്ങില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരും പങ്കെടുക്കും.

വാല്യം 1: (1940-1950) ആര്‍എസ്എസ്

പ്രചാരകനായിരിക്കെ എഴുതിയത്.

വാല്യം 2: (1951-1953) ജനസംഘ രൂപീകരണം, ആദ്യ

പൊതുതെരഞ്ഞെടുപ്പ്, ഒന്നാം പഞ്ചവത്‌സര പദ്ധതി.

വാല്യം 3: (1954-55) ഗോവവിമോചന പ്രക്ഷോഭം.

വാല്യം 4: (1956-1957) സംസ്ഥാന പുനഃസംഘടന

വാല്യം 5: (1956) സമ്പദ് വ്യവസ്ഥയെക്കുറിച്ച്

വാല്യം 6: രണ്ട് പദ്ധതികള്‍- വാഗ്ദാനങ്ങള്‍,

പ്രകടനം, പരിപ്രേഷ്യം.

വാല്യം 7: (1959) ടിബറ്റിലെ ചൈനയുടെ അധിനിവേശം

വാല്യം 8 : (1960) ഹമാര ദേശീയ ദര്‍ശന്‍- ലേഖനങ്ങള്‍,

എന്തുകൊണ്ട് ജനസംഘം?

വാല്യം 9 : (1961) രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്

പെരുമാറ്റച്ചട്ടം

വാല്യം 10: (1962) ചൈനീസ് കടന്നാക്രമണം

വാല്യം 11: (1963-64) ഏകാത്മമാനവദര്‍ശനം

വാല്യം 12: (1965) കച്ച് ധാരണ, പാക്ക് ആക്രമണം,

താഷ്‌ക്കന്റ് കരാര്‍.

വാല്യം 13 (1966) സവര്‍ക്കറുടെ വിയോഗം,

ഗോസംരക്ഷണം.

വാല്യം 14 (1967-68) ഏകപാര്‍ട്ടി സ്വേഛാധിപത്യം

തകര്‍ക്കല്‍, ദീനദയാല്‍ ജനസംഘം പ്രസിഡന്റ്,

കൊലപാതകം.

വാല്യം 15: വിവിധ ലേഖനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.