ന്യൂദൽഹി: സായുധസേനകൾ സംസാരിക്കാറില്ലെന്നും രാജ്യത്തിനെതിരായ ഭീഷണികൾക്കെതിരെ പ്രവർത്തിച്ച് കാണിക്കാറാണുള്ളതെന്നും വ്യോമസേനാ മേധാവി എയർഫോഴ്സ് ചീഫ് മാർഷൽ അരൂപ് രാഹാ. ഗാസിയാബാദിലെ ഹിന്ദോൺ എയർ ബേസിൽ നടന്ന എൺപത്തി നാലാമത് എയർഫോഴ്സ് ദിനത്തിൽ സംസാരിക്കുകയായിരുന്നു വ്യോമസേനാ മേധാവി.
ഉറി, പത്താൻകോട്ട്ഭീകരവാദ ആക്രമണങ്ങൾ നാം ജീവിക്കുന്ന ദുർഘടത കാണിച്ച് തരുന്നു. ഏതൊരു ആക്രമണത്തെയും നേരിടാൻ ഇപ്പോൾ ഭാരതം ഒരുക്കമാണെന്നും എല്ലാ സമയത്തും തിരിച്ചടികളിൽ ഭാരതം ഒരോ പാഠങ്ങൾ പഠിക്കുകയാണെന്നും രാഹ പറഞ്ഞു.
നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ, കരസേനാ മേധാവി ജനറൽ ദൽബീർ സിങ് സുഹാഗ്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സുഖോയ്, റാഷ്-2000, മിഗ് 29, ജാഗ്വാർ വിമാനങ്ങളുടെ സൈനികഭ്യാസം ചടങ്ങിൽ സംഘടിപ്പിച്ചിരുന്നു.
















