കാലടി: കൈപ്പട്ടൂര്‍ സ്വദേശി ഇഞ്ചക്ക സനിലിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ രതീഷ് (കാര രതീഷ്), എല്‍ദോ (ആച്ചി എല്‍ദോ), ഗ്രിന്റേഷ് (ഇണ്ടാവ), ടോണി എന്നിവരെ പിടികൂടി. മംഗലാപുരത്ത് സൂറക്കലില്‍നിന്നാണ് റൂറല്‍ എസ്പി ഉണ്ണിരാജയുടെപ്രത്യേക സ്‌ക്വാഡും പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.എസ്.സുദര്‍ശനന്റെ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് മംഗലാപുരത്ത് വാടകക്ക്‌വീട് എടുത്ത് കൊടുത്ത മംഗലാപുരം സ്വദേശി രഘുനാഥും ഇവരോടൊപ്പം പിടിയിലായിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരുകയാണ്. കൊലപാതകത്തിനുശേഷം കൂവപ്പടിയില്‍നിന്നും ചാലക്കുടി മേലൂരില്‍ പ്രതികളെ എത്തിച്ച മാണിക്യമംഗലം സ്വദേശി പ്രിന്‍സിനെയും പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് നിരവധിപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൂടുതല്‍പേര്‍ അടുത്ത ദിവസങ്ങളിലായി പിടിയിലാകുമെന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച മൂന്ന് ഇന്നോവ കാറും ഒരു സ്വഫിറ്റ് കാറും കൊലയ്‌ക്കുപയോഗിച്ച മഹീന്ദ്ര ലോഗണ്‍ കാറും നാല് ബൈക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
















