ചെന്നൈ: അതീവഗുരുതരാവസ്ഥയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കു പകരം പനീര്‍ ശെല്‍വം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹം. ശെല്‍വം ഇന്നലെ ഗവര്‍ണ്ണറെ സന്ദര്‍ശിച്ചിരുന്നു. കാവേരി പ്രശ്‌നം ചര്‍ച്ച ചെയ്യാനായിരുന്നു സന്ദര്‍ശനമെന്നാണ് പറയുന്നതെങ്കിലും ജയയെ തത്ക്കാലം വകുപ്പില്ലാ മന്ത്രിയായി നിലനിര്‍ത്തി പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നാണ് അഭ്യൂഹം.
മുന്‍പ് കേസുകളില്‍ പെട്ട് ജയളിത പുറത്തു നിന്ന കാലത്ത് പനീര്‍ ശെല്‍വമായിരുന്നു മുഖ്യമന്ത്രി.
















