പനാജി: പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെ(39)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൈയും കാലും കട്ടിലിനോട് ചേര്‍ത്ത് കെട്ടി പൂര്‍ണനഗ്‌നയായ നിലയിലാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്.
മോണിക്കയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കവര്‍ച്ചാ ശ്രമ സാധ്യതയും പോലീസ് തള്ളി കളയുന്നില്ല.
കെട്ടിടത്തിലെ കാവല്‍ക്കാരനെ ചോദ്യം ചെയ്തെങ്കിലും ആരും അകത്ത് കടന്നതായി അറിയില്ലെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ ഫ്‌ളാറ്റിലെ മറ്റ് താമസക്കാരേയും പോലീസ് ചോദ്യം ചെയ്യും.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതും മോണിക്കയുടെ മരണത്തിലെ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഗോവയിലെ സങ്കോള്‍ഡ ഗ്രാമത്തിലെ ഫ്‌ളാറ്റില്‍ ഒറ്റയ്്ക്കാണ് മോണിക താമസിച്ചിരുന്നത്.
















