ന്യൂദല്‍ഹി: ഭാരത സൈന്യം പാക്ക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ആവശ്യപ്പെടുന്നവര്‍ക്ക് മറുപടിയുമായി ബോളിവുഡ് നടന് അക്ഷയ് കുമാര്‍. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ മറുപടിയായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
തെളിവ് ആവശ്യപ്പെടുന്നവര്‍ ഒരു കാര്യം ചിന്തിച്ചിട്ടുണ്ടോ. നമ്മുടെയെല്ലാം സുരക്ഷയ്ക്കായാണ് ഭാരത സൈന്യം അതിര്‍ത്തിയില്‍ അവരുടെ ജീവന് പോലും മറന്ന് പോരാടുന്നത്.
സൈനികരടെ കുടംബത്തെ പറ്റി ഓര്‍ത്തിട്ടുണ്ടോ, ഒരു സൈനികന് വീരമൃത്യു പ്രാപിക്കുമ്പോള്‍ അവരുടെ കുടുംബത്തിലെ ഒരംഗത്തെയാണ് അവര്‍ക്ക് നഷ്ടമാകുന്നത്. ബാരമുള്ളയിലെ ആക്രമണത്തില്‍ ജീവന് നഷ്ടമായ നിതിന്‍ കുമാറിനെ പറ്റിയും ഉറി ഭീകരാക്രമണത്തില്‍ ജീവന് പൊലിഞ്ഞ 20 പേരെ പറ്റിയും ഓര്ക്കാറുണ്ടോയെന്നും താരം ചോദിക്കുന്നു.
സംഭവത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനല്ല ശ്രമിക്കേണ്ടത്, മറിച്ച് ഭാരത സൈന്യത്തിന്റെ ഭാവിയെ പറ്റിയാണ് ചിന്തിക്കേണ്ടത്. ഒരിക്കലും മറക്കാതിരിക്കുക, നമ്മുടെ രക്ഷയ്ക്ക് അവരാണ് കാരണമെന്നത്- അക്ഷയ് കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു.
Something which has been on my mind since the past few days and I just had to say it. Not intending to offend anyone…so here goes pic.twitter.com/ASaLwobWgu
— Akshay Kumar (@akshaykumar) October 6, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: