ന്യൂദൽഹി: പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത വനിതയായ ദീപ മാലിക് വിമാനത്തിലെ ജീവനക്കാർക്കെതിരെ മോശം പെരുമാറ്റത്തിന് പരാതി നല്‍കി. വിസ്താര എയര്‍ലൈന്‍സ് അധികൃതര്‍ക്കെതിരെയാണ് ദീപയുടെ പരാതി.
മുംബൈയില്‍ നിന്നും ദൽഹിയിലേക്ക് പോകവെ ഭിന്നശേഷിക്കാരിയായ തനിക്ക് മോശം അനുഭവമാണ് വിമാനത്തിനുള്ളിലുണ്ടായതെന്ന് ദീപ ആരോപിച്ചു. വിമാനം വൈകിയപ്പോള്‍ വിമാനത്തിനുള്ളില്‍വെച്ച് ഇക്കാര്യം അമ്മയെ അറിയിക്കവെ തന്നോട് വളരെ മോശമായാണ് എയര്‍ഹോസ്റ്റസ് പെരുമാറിയതെന്ന് ദീപ പറഞ്ഞു. വിമാനം വൈകിയത് താന്‍ അറിയിക്കുമ്പോഴായിരുന്നു പ്രിയങ്കയെന്ന എയര്‍ഹോസ്റ്റസിന്റെ പെരുമാറ്റമെന്ന് ദീപ ആരോപിച്ചു.
സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ദീപയ്‌ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും വിസ്താര എയര്‍ലൈന്‍ ചീഫ് കമേഴ്‌സല്‍ ഓഫീസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു. പാരാലിമ്പിക്‌സില്‍ ഷോട്ട്പുട്ടില്‍ വെള്ളിമെഡല്‍ നേടിയ താരമാണ് ദീപ മാലിക്.
https://twitter.com/DeepaAthlete/status/783315791299117060
















