ന്യൂദല്‍ഹി: അന്താരാഷ്‌ട്ര മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്ന പേരില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ രാജശേഖര്‍ റെഡ്ഡിയും ബെംഗലൂരു സ്വദേശിയായ ശാസ്ത്രജ്ഞനും അറസ്റ്റില്‍.
മഹാരാഷ്‌ട്രയിലെ നന്ദീഡില്‍ നിന്നാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ 230 കിലോ ഉത്തേജകമരുന്ന് പിടിച്ചെടുത്തു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെയും നിരീക്ഷണത്തിലായിരുന്നു റെഡ്ഡി.
ഹൈദരാബാദിലെ ഒരു വ്യവസായശാലയില്‍ നിര്‍മ്മിക്കുന്ന ഉത്തേജക മരുന്നുകള്‍ മലേഷ്യ, തായ്‌ലാന്റ്, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലേക്കാണ് കള്ളക്കടത്ത് നടത്തുന്നത്.
















