Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്തി നിറഞ്ഞ നവരാത്രിവ്രതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 09:48 pm IST
inSamskriti

കുഷ്ഠം, വ്രണം, അംഗഭംഗം, കുലനാശം, ദുര്‍ഗ്ഗന്ധം, മുതലായ ദുരവസ്ഥകളില്‍ ഉള്ള കുമാരിമാര്‍ ഈ പൂജയ്‌ക്ക് വര്‍ജ്യമാണ്. മേലാകെ രോമമുള്ളവളും, മെലിഞ്ഞവളും, കോങ്കണ്ണിയും, ഒറ്റക്കണ്ണുള്ളവളും, മാസമുറയായി മാറിയിരിക്കുന്നവളും, പ്രസവിച്ച് അധികം ദിവസമാവാത്തവളും, രോഗിണിയും, വിധവാ പുത്രിയും, കന്യകാപുത്രിയും ഈ പൂജയ്‌ക്ക് വര്‍ജ്യം. സുഭഗയും അരോഗയും മാതാപിതാക്കള്‍ക്ക് ജനിച്ചവളുമായ കന്യകയെയാണ് പൂജയ്‌ക്ക് ഇരുത്തേണ്ടത്. സകലവിധ അഭീഷ്ടങ്ങളും നേടാന്‍ ബ്രാഹ്മണ കന്യക, ജയത്തിന് രാജകന്യക, വിത്തലാഭമുണ്ടാവാന്‍ വൈശ്യകന്യകയോ ശൂദ്രകന്യകയോ ആവാം. സ്വവര്‍ണ്ണത്തിലുള്ള കന്യകമാരെ പൂജിക്കുന്നതും ഉത്തമം. ബ്രാഹ്മണന് ബ്രാഹ്മണ കന്യകയെ; ക്ഷത്രിയന് ബ്രാഹ്മണക്ഷത്രിയ കന്യകമാരെ, വൈശ്യന് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ കന്യകമാരെ, ശൂദ്രന് നാലുവര്‍ണ്ണത്തിലുള്ളവരെയും പൂജിക്കാവുന്നതാണ്. ശില്‍പികള്‍ അവരുടെ വംശത്തിലുള്ള കന്യകമാരെ പൂജിക്കണം.

നവരാത്ര വിധിയനുസരിച്ചുള്ള പൂജകള്‍ തന്നെ അവരും ചെയ്യേണ്ടതാണ് . നിത്യപൂജയ്‌ക്ക് കഴിവുപോലെ എല്ലാവരും പങ്കെടുക്കണം. അഷ്ടമിക്ക് വിശേഷാല്‍ പൂജയും വേണം. പണ്ട് ദക്ഷയാഗം മുടക്കാനായി ദേവി, ഭദ്രകാളിയായി ഒരുകോടി യോഗിനിമാരുമായി പിറന്നുവത്രേ! അതുകൊണ്ട് അഷ്ടമീപൂജ അതിവിശേഷമാണ്. സുഗന്ധദ്രവ്യങ്ങള്‍, മാലകള്‍, കുറിക്കൂട്ട്, ഹോമം, ബ്രാഹ്മണഭോജനം, പഴം, പായസം, തുടങ്ങിയ വസ്തുക്കള്‍ പൂജയ്‌ക്ക് ഉപയോഗിക്കാം. ഒന്‍പതു ദിവസം ഉപവസിക്കാന്‍ ആവാത്തവര്‍ മൂന്നു നാള്‍ ഉപവസിച്ചാലും മതി. അഷ്ടമി, സപ്തമി, നവമി നാളുകളില്‍ ഭക്തിയോടെ ഭജിക്കുന്നവര്‍ക്ക് ഉത്തമഫലം നിശ്ചയമാണ്. പൂജ, ഹോമം, ബ്രാഹ്മണഭോജനം, കുമാരീപൂജ എന്നിവയാണ് പ്രധാന കാര്യങ്ങള്‍.

നവരാത്രിപൂജയ്‌ക്ക് സമാനയി മറ്റു പൂജകള്‍ ഒന്നുമില്ല. ധനധാന്യ സൗഭാഗ്യ സമ്പത്തുകള്‍, ആയുരാരോഗ്യം, സന്താനവൃദ്ധി എന്നിവയ്‌ക്ക് നവരാത്രി പൂജ അത്യുത്തമം. വിദ്യാര്‍ത്ഥിക്ക് വിദ്യാവിജയം, രാജ്യഭ്രഷ്ടന് രാജ്യം, എന്നുവേണ്ട അഭീഷടങ്ങളെ സാധിപ്പിക്കാന്‍ ഇതിലും ഉത്തമമായ പൂജകള്‍ വേറെയില്ല. മുജ്ജന്മങ്ങളില്‍പ്പോലും ഈ വ്രതം നോക്കാത്തവര്‍ക്ക് ആധിയും വ്യാധിയും ഇപ്പോള്‍ ഉണ്ടാവുന്നതില്‍ അത്ഭുതമില്ല. വന്ധ്യത, ദാരിദ്ര്യം, വൈധവ്യം ഇവ സൂചിപ്പിക്കുന്നത് ആ വ്യക്തി ഈ വ്രതം ഒരിക്കലും ചെയ്തിട്ടില്ല എന്നാണ്. ഭൂമിയിലെ ഐശ്വര്യം, മരണാനന്തര സൗഭാഗ്യം ഇവയ്‌ക്കെല്ലാം നവരാത്രിപൂജ ഉത്തമം. വില്വപത്രത്തില്‍ രക്തചന്ദനം പുരട്ടി ഭവാനിയെ അര്‍ച്ചിച്ചാല്‍ അവന് രാജപദവി ലഭ്യം.

നിത്യകല്യാണദായിനിയും മംഗള സ്വരൂപയുമായ അമ്മയെ പൂജിക്കാത്തവര്‍ക്ക് ദുഃഖം സഹജമായും ഉണ്ടാവും. വിഷ്ണു, ശങ്കരന്‍, ബ്രഹ്മാവ്, ഇന്ദ്രന്‍, കുബേരന്‍, വരുണന്‍, ആദിത്യന്‍ തുടങ്ങിയവര്‍ അവരുടെ സര്‍വ്വവിധങ്ങളായ കഴിവുകളും നേടിയത് ഭഗവതിയെ പൂജിച്ചിട്ടാണ്. എന്നിട്ടും മനുഷ്യര്‍ എന്തുകൊണ്ടാണ് ആ ദേവിയെ അവലംബമാക്കാത്തത്? സ്വാഹാ, സ്വധാ എന്നീ രണ്ടു നാമങ്ങള്‍ക്കുള്ള മന്ത്രശക്തി കാരണം വിപ്രന്മാര്‍ മന്ത്രാവസാനം ഈ ശബ്ദങ്ങള്‍ ഉച്ചരിക്കുന്നു. ഇതിനാല്‍ ദേവന്മാരും പിതൃക്കളും സന്തോഷിക്കുന്നു.

ആരുടെ കല്‍പനയാലാണോ ബ്രഹ്മാവ് വിശ്വസൃഷ്ടി ചെയ്യുന്നത്, ആരുടെ നിയന്ത്രണത്തിലാണോ വിഷ്ണുഭഗവാന്‍ സ്ഥിതികര്‍മ്മം അനുഷ്ഠിക്കുന്നത്, ആരുടെ കീഴിലാണോ ശങ്കരന്‍ സകലതിനെയും സംഹരിക്കുന്നത്, ആ ദേവിയെ ഭജിക്കാന്‍ മനുഷ്യനെന്താണ് മടി? ദേവാസുരതിര്യക്കുകള്‍ എന്നുവേണ്ട സകല ചരാചരങ്ങള്‍ക്കും ലോകത്തില്‍ എങ്ങും എന്തിനും ഏതിനും ഒരു ചെറു ചലനം നടത്തണമെങ്കിലും ദേവിയുടെ കൃപ കൂടിയേ കഴിയൂ. സര്‍വ്വാര്‍ത്ഥപ്രദായിനിയും, ചണ്ഡികയും, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ പ്രദാനം ചെയ്യുന്നവളുമായ ഭഗവതിയെ ആരാണ് ഭജിക്കാതിരിക്കുക? മഹാപാപിയാണെങ്കിലും അവന്‌പോലും നവരാത്രി വ്രതം നോല്‍ക്കാം. അവന്റെ പാപത്തിനങ്ങനെ ശമനമാവുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.