പയ്യന്നൂര്‍: തപസ്യ കലാസാഹിത്യവേദി പയ്യന്നൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടമത്ത് എ.ശ്രീധരന്‍ മാസ്റ്റര്‍, എ.കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം തപസ്യ സംസ്ഥാനസമിതി അംഗവും ജനം ടിവി കണ്ണൂര്‍ ജില്ലാ റിപ്പോര്‍ട്ടറുമായ യു.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാണപ്പുഴ പത്മനാഭപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരന്‍ മാസ്റ്റര്‍ അനുസ്മരണം പി.പി.കരുണാകരന്‍ മാസ്റ്ററും എ.കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം പി.പി.മോഹനന്‍ മാസ്റ്ററും നിര്‍വ്വഹിച്ചു. തപസ്യ സംസ്ഥാന സെക്രട്ടറി ഇ.എ.ഹരി, മേഖലാ സെക്രട്ടറി പ്രശാന്ത് ബാബു കൈതപ്രം, എസ്.പരമേശ്വരന്‍, സി.ഐ.ശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യു.പി.സന്തോഷ് സംവിധാനം ചെയ്ത ‘സാന്ത്വനത്തുരുത്ത്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. രാവിലെ കുട്ടമത്ത് ശ്രീധരന്‍ മാസ്റ്ററുടെ ഭവനത്തിലെത്തിയ തപസ്യ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്ന് രാവിലെ 8. മണിക്ക് എ.കെ.കൃഷ്ണന്‍ മാസ്റ്ററുടെ ഭവനത്തിലും ശ്രദ്ധാഞ്ജലി നടക്കും.
















