തളിപ്പറമ്പ്: മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്ന തളിപ്പറമ്പിലെ ത്രീ ഡോട്‌സ് അഡ്വര്‍ടൈസിങ്ങ് കമ്പനിയുടെ രജിസ്‌ട്രേര്‍ഡ് ഓഫീസ് തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. ഷോപ്രിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയരക്ടര്‍ മുഹമ്മദ് ഷെരീഫുല്‍ മദനി ആദ്യപരസ്യം നല്‍കി. തളിപ്പറമ്പ് ഹൈവേയില്‍ ആലിങ്കീല്‍ തീയ്യറ്ററിന് സമീപത്തെ റസീന കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ കെ.മുരളീധരന്‍, നിസാര്‍ അബ്ദുള്‍ റഹിമാന്‍, കെ.പി.ഹസ്സന്‍ ഹാജി, കുഞ്ഞിരാമന്‍ മാസ്റ്റര്‍, എം.കെ.മനോഹരന്‍, ജോസ് ലൂക്കോസ്, കെ.എസ്.റിയാസ്, കെ.എം.ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ത്രീ ഡോട്‌സ് അഡ്വര്‍ടൈസിങ്ങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയരക്ടര്‍ എം.പി.സുകുമാരന്‍ നന്ദി പറഞ്ഞു.
















