പാനൂര്‍: മൊകേരി പഞ്ചായത്തില്‍ ഗെയ്ല് പൈപ്പ്ലൈന് പദ്ധതിക്കെതിരെ നാട്ടുകാര്‍. തങ്ങള്പീടികയിലാണ് പാചകപൈപ്പ് ലൈന്‍പദ്ധതിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സര്‍വ്വേ നടപടികള്‍ തടഞ്ഞതോടെ ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. നേരത്തെ ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങളാണ് പുനരാരംഭിച്ചിരിക്കുന്നത്. ടി.പ്രദീപന് മാസ്റ്റര്‍, കെ.അസീസ്, കെ.ചന്ദ്രന്, മുഹമ്മദ് അഷറ്ഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: