പയ്യാവൂര്‍: ലയണ്‍ ക്ലബ്ബ് പയ്യാവൂര്‍ മുഖ്യ സംഘാടകരായി ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചന്ദനക്കാംപാറ ഉതുപ്പാന്‍കവലയില്‍ കെ.എം.ഉതുപ്പ് മെമ്മോറിയല്‍ സൗജന്യ മെഡിക്കല്‍ ക്ലിനിക്ക് നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി കാന്‍സര്‍ പ്രതിരോധ സസ്യമായ ലക്ഷിതരു തൈകളുടെ വിതരണോദ്ഘാടനം കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോസ്റ്റ്. റവ.ഫാ. ക്ലാരന്‍സ് പാലിയത്ത് നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് ഉതുപ്പാന്‍ കവലയില്‍ പുതിയതായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ.ശിവപ്രസാദ് നിര്‍വ്വഹിക്കും. പഞ്ചായത്തംഗങ്ങളായ വിജയമ്മ കാക്കശ്ശേരില്‍, സജന്‍ വെട്ടുകാട്ടില്‍, പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി, പയ്യാവൂര്‍ ജെസിഐ പ്രസിഡന്റ് പി.കെ.രമേശ്, ഫാ. ആന്റോ കുര്യാക്കോസ്, ഫാ.ജോസഫ് നൂറന്‍മ്മാക്കല്‍, സാബു ഉതുപ്പ്, വിവിധ രാഷ്‌ട്രീയ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
















