ന്യൂദല്‍ഹി: പാക്കധിനിവേശ കാശ്മീരിലെ ഭീകരക്യാമ്പുകളില്‍ ആക്രമണം നടത്താന്‍ ഭാരത സൈനികരെ സഹായിച്ചത് കാര്‍ട്ടോസാറ്റ് 2സി എന്ന ഉപഗ്രഹം. ജൂണില്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് ആണ് അതീവ കൃത്യതയാര്‍ന്ന, തിരിച്ചടിക്ക് ഉപയോഗിച്ച, പല നിര്‍ണായക ചിത്രങ്ങളും നല്‍കിയത്.
താവളങ്ങള്‍ നശിപ്പിക്കുക മാത്രമായിരുന്നു ആക്രമണത്തിന്റെ ഉദ്ദേശ്യം. ചുറ്റുപാടുകള്‍ക്ക് യാതൊരു നാശവും ഉണ്ടാകരുതെന്നും സേനയ്‌ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആകാശത്തിലെ കണ്ണ് എന്നറിയപ്പെടുന്ന കാര്‍ട്ടോസാറ്റിന്റെ ചിത്രങ്ങള്‍ ഇതിന് സഹായകമായി.
പാന്‍ക്രൊമാറ്റിക് ക്യാമറയാണ് കാര്‍ട്ടോസാറ്റിലേത്. 0.6 മീറ്റര്‍ റസല്യൂഷനിലുളള ചിത്രങ്ങളെടുക്കാനിതിന് സാധിക്കും. ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാകും ഇവ. ഒരു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ഇതിന് സാധിക്കും.
















