ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയിലെ വെന്റിലേറ്ററിലാണെന്ന് അഭ്യൂഹം. കടുത്ത പനിയും നിര്‍ജലീകരണവും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
22 നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചില പ്രധാന പരിശോധനകള്‍ നടത്തേണ്ടതിനാല്‍ കുറച്ച് ദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് ആശുപത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് മാത്രമാണ് ആശുപത്രിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ആശുപത്രിയും പരിസരവും.
അതേസമയം മുഖ്യമന്ത്രി ജയലളിതയുടെ അനാരോഗ്യം സംബന്ധിച്ച അഭ്യൂഹം അവസാനിപ്പിക്കണമെന്ന് ഡി.എം.കെ. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടു.
















