ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെയും നിയന്ത്രണ രേഖയിലേതടക്കമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ രാജ്‌നാഥ് അതിര്‍ത്തികളിലെ സ്ഥിതിഗതികൾ വിലയിരുത്തി. ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് തലവന്മാരുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തും
രാജ്യത്തുടനീളം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. വ്യാപാര കേന്ദ്രങ്ങള്‍, വിനാത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം നല്കി.
















