Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാന്‍ പിളര്‍ന്നുപോയ 1971

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 07:13 am IST
in India

1971 ഡിസംബര്‍ മൂന്നിന് ഭാരത്തിന്റെ 11 വ്യോമ താവളങ്ങള്‍ പാക്കിസ്ഥാന്‍ ആക്രമിച്ചു. ഇത് യുദ്ധത്തിനു തുടക്കമിട്ടു: ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്ന പേരില്‍. സൈന്യങ്ങള്‍ പ്രധാനമായും ഭാരതത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികശിലാണ് ഏറ്റുമുട്ടിയത്. ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ 16ന് കിഴക്കന്‍ പാക്കിസ്ഥാനെ സ്വതന്ത്രമാക്കിക്കൊണ്ട് ‘ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍’ എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധം അവസാനിച്ചു.

93,000 പാക്ക് സൈനികരെ ഭാരതം തടവിലാക്കിയിരുന്നു. യുദ്ധത്തില്‍ 20 ലക്ഷത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് ചില കണക്കുകള്‍ പറയുന്നു. ഒരു കോടിയോളം പേര്‍ ഭാരത്തിലേക്ക കുടിയേറി. ബംഗ്ലാദേശ് സ്വതന്ത്രമാക്കപ്പെടുന്നതും ഈ യുദ്ധത്തിനുശേഷമാണ്. 1971 വരെ ബംഗ്ലാദേശ് പാക്കിസ്ഥാന്റെ ഭാഗമായിരുന്നു.

ബംഗ്ലാദേശില്‍ പാക്കിസ്ഥാന്റെ തന്നെ ഒളിപ്പോരുകള്‍ ശക്തമായപ്പോള്‍ അവാമി ലീഗിന്റെ നേതൃത്വത്തില്‍ ‘മുക്തിവാഹിനി’ എന്ന പേരില്‍ ഒരു വിമോചനസേന രൂപീകൃതമായി. ആയിരക്കണക്കിന് യുവാക്കള്‍ അതില്‍ ചേര്‍ന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ക്ക് പരിശീലനവും നല്‍കി. പിന്നീട് മുക്തിവാഹിനിയെക്കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ഭാരത സൈനികരാണ് ഈ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പാക്ക് ആരോപിച്ചു.

ജമാത്തെ ഇസ്ലാമിയെയും റസാഖര്‍മാരെയും കൂട്ടുപിടിച്ച് പാക്ക്പട്ടാളം ഭാരത്തില്‍ കൂട്ടക്കുരുതി നടത്താന്‍ തുടങ്ങി. ആയിരത്തോളം പേരെ പാക്ക്‌സൈന്യം കൊന്നൊടുക്കി.

1971 ഡിസംബര്‍ 16ന് ഭാരത സേനയും ഗറില്ലാപോരാളികളും ചേര്‍ന്ന് പാക്ക് സൈന്യത്തെ ഇവിടെ നിന്നും തുരത്തി. ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം നിലവില്‍ വന്നു. മുജീബ് റഹ്മാന്‍ പ്രധാനമന്ത്രിയായി, പാക്കിസ്ഥാന് ഏറ്റ ഏറ്റവും വലിയ പ്രഹരമായി.

കരയുദ്ധം

പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ നിരവധി സ്ഥലങ്ങള്‍ക്കുനേരെയാണ് പാക്കിസ്ഥാന്‍ ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ പാക്ക് നീക്കം തിരിച്ചറിഞ്ഞ ഭാരത സൈന്യം വളരെപെട്ടന്നു തന്നെ തിരിച്ചടിക്കുകയും ഭാരതത്തില്‍ നിന്നും പിടിച്ചെടുത്ത 15010 കിലോമീറ്റര്‍ തിരിച്ചുപിടിക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മ്മനിയുടെ നാസിപ്പടകൊണ്ടുവന്ന ബ്ലീറ്റ്‌സ് കിങ് എന്ന വിദ്യയായിരുന്നു 1971 യുദ്ധത്തില്‍ ഭാരതം അവലംബിച്ചത്. സൈന്യത്തിന്റെ ഇൗ ദൃഢനീക്കങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 16ന് ഭാരതത്തിനു മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഷിംലയില്‍ ഇരു രാജ്യത്തെ പ്രധാനമന്ത്രിമാര്‍ അതിര്‍ത്തിയിലെ നിയന്ത്രണ രേഖ അംഗീകരിച്ചുകൊണ്ട് ഷിംല കരാറില്‍ ഒപ്പുവെയ്‌ക്കുകയും ചെയ്തു.

നാവിക യുദ്ധം

കറാച്ചി തുറമുഖം കേന്ദ്രീകരിച്ച് വൈസ് അഡിമിറല്‍ എസ്. എന്‍. കോഹ്‌ലിയുടെ നേതൃത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. 1971 ഡിസംബര്‍ നാലിനും അഞ്ചിനുമായിരുന്നു ആദ്യ ആക്രമണം. ഇതില്‍ പാക്കിസ്ഥാനി നാശകാരി കപ്പല്‍ പിഎന്‍എസ് ഖൈബര്‍, മൈനുകള്‍ നീക്കം ചെയ്യുന്ന പിഎന്‍എസ് മുഹാഫിസ്, പിഎന്‍എസ് ഷാ ജഗാന്‍ എന്നിവയ്‌ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാന്‍ ഭാരത്തിന് സാധിച്ചു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഭാരതത്തിന്റെ മുഖ്യ യുദ്ധക്കപ്പലുകള്‍ക്കു നേരെ പ്രത്യാക്രമണം നടത്തിയെങ്കിലും ഇതില്‍ 720 പാക്ക് നാവികര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ട്രൈഡന്റ് എന്ന് പേര് നല്‍കിയ ഈ ആക്രമണത്തിനുശേഷം ഡിസംബര്‍ എട്ടിനും ഒമ്പതിനും ഓപ്പറേഷന്‍ പൈതണ്‍ എന്ന പേരില്‍ വീണ്ടും ഭാരതം പാക്കിസ്ഥാനുനേരെ ആക്രമണം നടത്തി.

കിഴക്കന്‍ പ്രവിശ്യയിലെ യുദ്ധത്തിന് നേവല്‍ കമാന്‍ഡ് വൈസ് അഡ്മിറല്‍ കൃഷ്ണനാണ് നേതൃത്വം നല്‍കിയത്. ഭാരതത്തിന്റെ നീക്കത്തില്‍ ഇവിടുത്തെ പാക്ക് നാവിക സംഘം തീര്‍ത്തം ഒറ്റപ്പെട്ട അവസ്ഥയിലായിന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. എന്നാല്‍ ഡിസംബര്‍ എട്ടിന് ഭാരത്തിന് കനത്ത നാശങ്ങളും ഉണ്ടായി. അറബിക്കടലില്‍ പിഎന്‍എസ് ഹാങ്ങോറിന്റെ ആക്രമണത്തില്‍ ഐഎന്‍എസ് ഖുക്രിയിലെ 18 ഉദ്യോഗസ്ഥരും 176 നാവികരേയും നമുക്ക് നഷ്ടമായി. പാക്കിസ്ഥാന്റെ 7 ഗണ്‍ ബോട്ടുകളും, മൈനുകള്‍ നീക്കുന്ന കപ്പലും, മുങ്ങിക്കപ്പലും ഓരോന്നുവീതവും, കോസ്റ്റുഗാര്‍ഡിന്റെ മുന്നെണ്ണവും 18 ചരക്കു കപ്പലുകളും ഭാരതത്തിനു തകര്‍ക്കാനായിട്ടുണ്ട്.

വ്യോമ ഏറ്റുമുട്ടല്‍

ഭാരത പാക് യുദ്ധത്തില്‍ വ്യോമയാന വിഭാഗംവഹിച്ച പങ്കും ചെറുതൊന്നുമല്ല. 4000ത്തോളം വ്യോമ പ്രത്യാക്രമണങ്ങളാണ് വ്യോമ സേന നടത്തിയത്. നിര്‍ണ്ണായകമായ വ്യോമ ഇടപെടലിനെ തുടര്‍ന്നാണ് നാവിക സേനയ്‌ക്ക് പാക്കിസ്ഥാനില്‍ നിന്നും കറാച്ചി നാവിക തുറമുഖം പിടിച്ചെടുക്കാനായത്. പ്രതികാരമായി ഓഖ തുറമുഖത്തിലെ ഇന്ധന ടാങ്കറുകള്‍ക്കു നേരേയും പാക്ക് ആക്രമണം നടത്തി.

ഇടയ്‌ക്കിടെ പാക്കിസ്ഥാനിസ്ഥാനില്‍ ഭാരതം നടത്തിയ ആക്രമണങ്ങളില്‍ മുന്‍തൂക്കം എപ്പോഴൂും നമുക്കായിരുന്നു. ഈ ആക്രമണത്തില്‍ ഭാരതത്തിന് പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സ് നമ്പര്‍ 14 അടക്കം 45 വിമാനങ്ങള്‍ നഷ്ടമായപ്പോള്‍ പാക്കിസ്ഥാന് നഷ്ടം 75 ആയിരുന്നു. ഇതുകൂടാതെ 8000ഓളം പേര്‍ കൊല്ലപ്പെടുകയും 25000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 3000 ഭാരതീയരാണ് കൊല്ലപ്പെട്ടത്. 12000 പേര്‍ക്ക് പരിക്കേറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.