പഴയങ്ങാടി: ആധാരമെഴുത്തു തൊഴില്‍ ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ഉത്തരവ് പിന്‍വലിക്കുക, ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആധാരമെഴുത്തുകാര്‍ ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. പേരാവൂരില്‍ നടത്തിയ ധര്‍ണ്ണ പി.പി.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കല്ല്യാടന്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പേരാവൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ്ണ. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ഷാജി, സുരേഷ് ചാലാടത്ത്, കെ.സന്തോഷ്, കളത്തില്‍ പുരുഷോത്തമന്‍, ഇ.ഗീത, പി.വി.നാരായണന്‍, പി.ദിവാകരന്‍, സുരേഷ് ഇരിട്ടി എന്നിവര്‍ സംസാരിച്ചു.
















