തലശ്ശേരി: കാന്‍സര്‍ രോഗികള്‍ക്ക് മാത്രമായി പുതിയ ബസ്സ്റ്റാന്റില്‍ നിര്‍മ്മിച്ച ബസ്‌ഷെല്‍ട്ടര്‍ ഇന്ന് രാവിലെ 10 മണിക്ക് നഗരസഭാധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വാട്ട്‌സ് ആപ്പ് തലശ്ശേരി എന്ന കൂട്ടായ്‌മയുടെ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വാട്‌സ്ആപ്പ് തലശ്ശേരിയുടെ അംഗങ്ങളില്‍ നിന്ന് മാത്രമായി സംഘടിപ്പിച്ച രണ്ടരലക്ഷം രൂപ ചെലവഴിച്ചാണ് ഷെല്‍ട്ടര്‍ പണിതത്. മലബാര്‍ കാന്‍സര്‍ സെന്ററിലേക്കുള്ള വാഹനം ഇവിടെ നിര്‍ത്തിയാണ് രോഗികളെ കയറ്റി ആശുപത്രിയിലേക്ക് പോവുക. പത്രസമ്മേളനത്തില്‍ നഗരസഭാ ഉപാധ്യക്ഷ നജ്മാ ഹാഷിം, അഷ്‌റഫ്, ബിപിന്‍രാജ്, ജസിന്‍ പാലശ്ശേരി എന്നിവര്‍ പങ്കെടുത്തു.
















