കണ്ണൂര്‍: കോട്ടയത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വലവിജയം നേടി കണ്ണൂരിലെ വിദ്യാര്‍ത്ഥികള്‍ ചരിത്രം ആവര്‍ത്തിച്ചു. എസ്.വൈഷണവ് (സെന്റ് മൈക്കിള്‍സ് എച്ച്എസ്, കണ്ണൂര്‍), സച്ചിന്‍ പ്രദീപ് (ബ്രണ്ണന്‍ എച്ച്എസ്, തലശ്ശേരി) ഹരിജിത്ത് എ. മനോജ് (മയ്യില്‍ എച്ച്എസ്), റോഷന്‍ ഹരി (ചൊവ്വ എച്ച്എസ്), പി.ദേവിക (കരിവള്ളൂര്‍ എവിഎസ് എച്ച്‌സ്), സി.സി.അഷിത (കോറോം ഗവ.എച്ച്എസ്), ഇ.ടി.സ്വരൂപ (ബ്രണ്ണന്‍ എച്ച്എസ്) എന്നിവരാണ് ഹൈദരാബാദില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ചെസ് മത്സ്രത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുവാന്‍ അര്‍ഹത നേടിയത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹരിജിത്ത് എ.മനോജും ജൂനിയര്‍ വിഭാഗത്തില്‍ എസ്.വൈഷണവും സംസ്ഥാന ടീമിനെ നയിക്കും.
















