Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്ലാസിഫൈഡ് പരസ്യങ്ങളിലൂടെ വിവാഹാലോചനകള്‍ : കബളിപ്പിക്കപ്പെടുന്നവരുടെ ഏണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 11:03 pm IST
in Kannur

കണ്ണൂര്‍: വിവാഹ ബ്യൂറോകളെന്ന് അവകാശപ്പെട്ട് പരസ്യങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ വ്യാപകമാവുന്നു. ക്ലാസിഫൈഡ് പരസ്യങ്ങളിലൂടെ കബളിപ്പിക്കപ്പെടുന്നവരുടെ ഏണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. വധൂവരന്മാരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നവരാണ് ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുന്നത്. പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ട് പോസ്റ്റ് ബോക്‌സ് അഡ്രസിലും മറ്റും അപേക്ഷ ക്ഷണിച്ചാണ് ജനങ്ങളെ വിവാഹബ്യൂറോകളുള്‍പ്പെടെയുളള സംഘങ്ങളും വ്യക്തികളും കബളിപ്പിക്കുന്നത്. മാധ്യമങ്ങളിലൂടെ വിവാഹാലോചനകള്‍ക്ക് ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ഇത്തരക്കാരുടെ മേല്‍വിലാസം ശേഖരിക്കുകയും ജാതകക്കുറിപ്പുകള്‍ വിപിപിയായി അയച്ചു കൊടുക്കുകയും ചെയ്യുന്ന പുതിയ രീതിയിലുളള തട്ടിപ്പുകളാണ് സജീവമായിരിക്കുകയാണ്. ജാതകക്കുറിപ്പുകള്‍ എന്ന പേരില്‍ അയക്കുന്ന ഫോട്ടോസ്റ്റാറ്റിലെ മേല്‍വിലാസത്തില്‍ ബന്ധപ്പെടുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. പ്രസ്തുത കുറിപ്പില്‍ പറയുന്ന മേല്‍വിലാസത്തില്‍ താമസക്കാരില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. കൂടാതെ കുറിപ്പിലെ ഒട്ടുമിക്ക ഫോണ്‍ നമ്പറുകളും നിലവിലില്ലെന്ന മറുപടിയാണ് പലര്‍ക്കും ലഭിക്കുന്നത്. ഇതോടെ വിപിപിയായി എത്തിയ കുറിപ്പുകള്‍ക്ക് പോസ്റ്റുമാന്‍ വശം മുന്‍കൂട്ടി പണം നല്‍കിയ വിവാഹ അന്വേഷികള്‍ കബളിപ്പിക്കപ്പെടുകയാണ്. ഫോണ്‍ വഴി ബന്ധപ്പെട്ടാല്‍ സ്ഥാപനങ്ങള്‍ക്ക് പകരം പലര്‍ക്കും വിവാഹദല്ലാളുമാരെയാണ് ലഭിക്കുന്നത്. ഇവരും പലരീതിയില്‍ ആവശ്യക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യമാണുളളതെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍നിര മലയാള പത്രങ്ങളില്‍ ആഴ്ചതോറും വിവാഹാലോചനകള്‍ ക്ഷണിച്ചു കൊണ്ടുളള നിരവധി പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നവര്‍ പലരും നാണക്കേടുകാരണം സംഭവം പുറത്തുപറയാന്‍ മടിക്കുകയാണ്. ഒരു കുറിപ്പിന് 100 രൂപ പ്രകാരം പത്ത് കുറിപ്പുകളാണ് മേല്‍വിലാസക്കാരന് ഒരൊറ്റ സമയത്ത് ഇത്തരം സംഘങ്ങള്‍ വിപിപിയായി അയച്ചു കൊടുക്കുന്നത്. ഇതുവഴി തട്ടിപ്പുസംഘങ്ങള്‍ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. കൃത്യമായ മേല്‍വിലാസവും മറ്റും ഇല്ലാത്തതിനാല്‍ ഇത്തരം സ്ഥാപനങ്ങള്‍ അന്വേഷിച്ച് ദൂര സ്ഥലങ്ങളില്‍ പോകാന്‍ ആരും തയ്യാറാകാത്തതും നിയമനടപടി സ്വീകരിക്കാത്തതും ഇവര്‍ക്ക് തുടര്‍ന്നും ഇത്തരം പ്രവൃത്തികള്‍ക്ക് സഹായകരമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.