പയ്യാവൂര്‍: വൈഎംസിഎ കണ്ണൂര്‍ സബ്ബ് റീജിയന്റെയും, ചെമ്പേരി വൈഎംസിഎയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പന്ത്രണ്ടാമത് ജെയ്സണ്‍ അനുസ്മരണ ജില്ലാതല പ്രസംഗ മത്സരം രണ്ടിന് ഉച്ചക്ക് 2 മണിക്ക് ചെമ്പേരി ദേശീയ വായനശാലയില്‍ നടക്കും. ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു സ്കൂളില്‍ നിന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഹയര്‍ സെക്കന്ററി വിഭാഗമുള്ള സ്കൂളുകളില്‍ ഹൈസ്കൂള്‍ രണ്ട്, ഹയര്‍ സെക്കന്ററി രണ്ട് ക്രമത്തില്‍ നാല് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാം. ‘ഗാന്ധിയന്‍ ദര്‍ശനത്തിലെ മതേതരത്വം’ എന്ന വിഷയത്തില്‍ അഞ്ച് മിനിറ്റാണ് പ്രസംഗ സമയം. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9400412246, 9656824815.
പ്രതികരിക്കാൻ ഇവിടെ എഴുതുക: