ചെങ്ങന്നൂര്‍: സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാണ്ടനാട് 11-ാം വാര്‍ഡ് തകിടിയില്‍ പുത്തന്‍ വീട്ടില്‍ ഗോപിനാഥന്‍ (ജോണ്‍സണ്‍-46), ഭാര്യ എബിനി (38), മകള്‍ ജോബിഷ (19), മകന്‍ ജ്യോതിഷ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എബിനെയും മക്കളെയും മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വീടിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ അയല്‍വാസികളായ തുരുത്തിക്കാട്ടില്‍ സുരേന്ദ്രന്‍, മകന്‍ സൂരജ്, സഹോദരി പുത്രന്‍ അഭിജിത്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പോലീസില്‍ നല്‍കിയ പരാതി. മര്‍ദ്ദനമേറ്റ മൂവരേയും ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഇവര്‍ക്കാവശ്യമായ സാധനങ്ങള്‍ വീട്ടില്‍നിന്ന് എടുക്കാന്‍ പോകും വഴി ഗോപിനാഥനെ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
















