ധാക്ക: പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരന്‍ സെയ്ദ് ഷംസുള്‍ ഹഖ്(81) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ധാക്ക യുണൈറ്റഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
1935ല്‍ കുറിഗ്രാമിലാണ് ഷംസുള്‍ ഹഖിന്റെ ജനനം. ജഗനാഥ കോളേജില്‍ ഹയര്‍സെക്കന്‍ഡറി തലം വിജയിച്ച അദ്ദേഹം പിന്നീട് ധാക്ക സര്‍വ്വകലാശാലയില്‍ ചേര്‍ന്നാണ് പഠിച്ചത്.
നിരവധി നോവലുകളും ചെറുകഥകളും, കവിതകളും രചിച്ചിട്ടുള്ള അദ്ദേഹം മികച്ച നാടക അഭിനേതാവ് കൂടിയായിരുന്നു.
1966ല്‍ ബംഗ്ലാ അക്കാദമിയുടെ അവാര്‍ഡും 1984ല്‍ ഇകുഷെ പദക്കും 2000ല്‍ സ്വാധിനാദ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി.
















