കണ്ണൂര്‍: ലോക പേ വിഷബാധ ദിനാചരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്ത് കണ്ണൂരും സംയുക്തമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന എബിസി പ്രോഗ്രാം സംബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്‍മാര്‍/ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍/ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും സെക്രട്ടറിക്കും ഇന്ന രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല നടത്തും. ശില്‍പശാലയില്‍ ജില്ലയിലെ ജന്തുക്ഷേമ സംഘടനകളുടെ ഭാരവാഹികള്‍ക്കും പ്രതിനിധികള്‍ക്കും പങ്കെടുക്കാവുന്നതാണ്.
















