ആലക്കോട്: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചതായി പരാതി. വെള്ളാട് മഹാദേവക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരമാണ് കഴിഞ്ഞ ദിവസം കവര്‍ന്നത്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഏകദേശം പതിനഞ്ചായിരം രൂപയോളം മോഷണം പോയതായി കണക്കാക്കപ്പെടുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















