പയ്യാവൂര്‍: കലാകാരന്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന ക്ഷേമ പെന്‍ഷനുകള്‍ ഇനിമുതല്‍ അവാര്‍ഡുകള്‍ വാങ്ങിയ കലാകാരന്‍മാര്‍ക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന നിര്‍ദ്ദേശത്തില്‍ മാറ്റം വരുത്തണമെന്നും മൂവായിരം രൂപ പെന്‍ഷന്‍ എന്നത് പതിനായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും സ്റ്റേജ് ആര്‍ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ആശ്രാമം ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.വി.കൊളച്ചേരി അധ്യക്ഷത വഹിച്ചു. കെ.ഒ.രമാകാന്തന്‍, മുഹമ്മദ് റഷീദ്, സി.വി.ബാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.പ്രഭാകരന്‍ മാങ്ങാട് (പ്രസിഡണ്ട്), സി.വി.ശൈലേഷ്, കെ.വി.രമേശന്‍ (വൈസ് പ്രസിഡണ്ടുമാര്‍), മേലേടത്ത് ഫല്‍ഗുനന്‍ (ജനറല്‍ സെക്രട്ടറി), കെ.അബ്ദുള്‍ നാസര്‍, സി.ഉണ്ണികൃഷ്ണന്‍ (സെക്രട്ടറിമാര്‍), പ്രഭാകരന്‍ മടപ്പള്ളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















