ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരായ നീക്കങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ പിന്തുണ. പാക്കിസ്ഥാനെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും വക്താവ് മനു അഭിഷേക് സിംങ്‌വി പറഞ്ഞു.
പാക്കിസ്ഥാന് നല്‍കുന്ന അതിസൗഹൃദ രാജ്യമെന്ന പരിഗണന ഒഴിവാക്കണം. സാഹചര്യത്തിനനുസരിച്ച് തീവ്രമായ തീരുമാനങ്ങള്‍ കൈക്കൊള്ളണം. ബലൂച് നേതാവിന് രാഷ്‌ട്രീയ അഭയം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഉറി ആക്രമണത്തില്‍ പാക്കിസ്ഥാനെതിരായ വികാരത്തിനൊപ്പം നില്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സിന്റേത്. സര്‍ക്കാരിനെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന തോന്നലുമുണ്ടാക്കാം.
















