മാവേലിക്കര: രാജാരവിവര്‍മ്മ ചിത്രകലാലയ പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാജാരവിവര്‍മ്മ ചിത്രകലാലയത്തിന്റെ ശദാബ്ദിയാചരണത്തിന്റെ സമാപനവും സ്മരണികാ പ്രകാശനവും ചിത്ര-സംഗീത-സാഹിത്യ സംഗമവും തെരുവോര ചിത്രരചനയും പ്രദര്‍ശനവും 29 നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 10ന് ബുദ്ധജംഗ്ഷനിലെ പൊതുവേദിയില്‍ ചിത്ര-സംഗീത-സാഹിത്യ സംഗമം കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നൂറ്റിയന്‍പതോളം കലാകാരന്‍ന്മാര്‍ പങ്കെടുക്കുന്ന തെരുവ് ചിത്രരചനയും ബുദ്ധജംഗ്ഷന് വടക്ക് ഭാഗത്തെ ചുവരുകളില്‍ പ്രദര്‍ശനവും നടക്കും.
വൈകിട്ട് മൂന്നിന് ശ്രീകൃഷ്ണഗാനസഭ ഹാളില്‍ റ്റി.എ.എസ് മേനോന്റെ അധ്യക്ഷതയില്‍ സ്മരണിക പ്രകാശന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീലാഅഭിലാഷ് ഉദ്ഘാടനം ചെയ്യും. വയോധികരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ചടങ്ങില്‍ ആദരിക്കും. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് റ്റി.എ.എസ്. മേനോന്‍, ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ, എന്‍.ബാലമുരളികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
















